ദേഷ്യം
നമ്മുടെ ജീവിതത്തില്‍ വളരെ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വികാരം ആണ് ദേഷ്യം എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ തെറ്റില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു പാട് വികാര വിചാരങ്ങള്‍ കൊണ്ട് കുത്തി നിരക്കപ്പെട്ട താണ് ഓരോരുത്തരുടെയും മനസ്സ് എന്നതും തര്‍ക്കമില്ലാത്ത വിഷയം ആണ് എന്ന് ഞാന്‍ കരുതുന്നു. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍, കണക്ക് കൂട്ടലുകള്‍, വ്യാകുലതകള്‍, ഭയം, ആഗ്രഹങ്ങള്‍, സ്നേഹം,ദേഷ്യം, പ്രണയം, വാത്സല്യം, ഭക്തി, ബഹുമാനം അങ്ങനെ നീണ്ടു പോകുന്നു മനസ്സ് എന്ന് പറയുന്ന മാന്ത്രിക കൂടിലെ വിശേഷങ്ങള്‍.............. വിശേഷങ്ങള്‍ അല്ല വികാര വിചാരങ്ങള്‍........
അതില്‍ നമ്മള്‍ ഒരുപാടു പ്രാധാന്യം കൊടുക്കേണ്ടതായ അല്ലെങ്കില്‍ ഒരര്‍ത്ഥത്തില്‍ തീരെ പ്രാധാന്യം കൊടുക്കതിരിക്കേണ്ട ഒരു വികാരത്തെ കുറിച്ചാണ് ഞാന്‍ ആദ്യം പറയാന്‍ തുടങ്ങുന്നത്............
നാം വിചാരിക്കുന്ന കാര്യത്തിന് വിപരീതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍, നമ്മള്‍ വളരെ അധികം പ്രതീക്ഷിച്ച ഒരു കാര്യം നടക്കതിരിക്കുകയും അതിനു വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍, നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം നമുക്ക് വേണ്ടപ്പെട്ടതോ പെടാത്തതോ ആയ ആളുകള്‍ ചെയ്യുമ്പോള്‍, വളരെ വിശ്വാസ്യതയോടെ ഒരാളെ ഏല്‍പിച്ച അയാള്‍ അത് ചെയ്യും എന്ന് നമ്മള്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തിട്ട് അത് ചെയ്യപെടതിരിക്കുമ്പോള്‍, സ്വയം ബോധം ഇല്ലാത്ത സമയത്തും, മനസ്സ് അസ്വസ്തമായിരിക്കുമ്പോഴും, മനസ്സില്‍ കുറ്റബോധം തോന്നുമ്പോഴും നമുക്ക് ദേഷ്യം വരാം............ ഇതല്ലാതെ ഓരോരുത്തര്‍ക്കും പറയാന്‍ ഒരുപാട് കാരണങ്ങള്‍ വേറെയും ഉണ്ടാകാം ഞാന്‍ സാധാരണയായി കണ്ടു വരുന്നത് പറഞ്ഞു വച്ചു എന്ന് മാത്രം.......
ദേഷ്യം വന്നു കയിഞ്ഞാല്‍ പിന്നെ ഭ്രാന്ത് പിടിച്ചത് പോലെയാണ്...
ആരു എന്ത് പറഞ്ഞാലും ദേഷ്യം ആയിരിക്കും, അകെ കൂടി എല്ലാത്തിനോടും ഒരു മുഷിപ്പും താല്‍പര്യകുറവും...... ദേഷ്യം സാമാന്യം നന്നായിട്ടുണ്ടെങ്കില്‍ മുന്നില്‍ കാണുന്നതെല്ലാം തച്ചുടക്കും, നശിപ്പിക്കും, നശീകരണ സ്വഭാവം പൂര്‍ണമായും പുറത്തേക്ക് വരും... എന്താണോ ദേഷ്യത്തിന് കാരണം അതിനെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടിരിക്കും. ഒരു പ്രത്യേക വ്യക്തിയാണ് ദേഷ്യത്തിന് കാരണം എങ്കില്‍ അയാള്‍ മുന്നില്‍ ഉണ്ടെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു, വായയില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നു അങ്ങനെ അങ്ങനെ പോകുന്നു വിക്രിയകള്‍...............
ദേഷ്യം വന്ന് അതിന്‍റെ കോലാഹലങ്ങള്‍ ഒക്കെ കയിഞതിനു ശേഷം ചിന്തിച്ചാല്‍ നഷ്ടങ്ങള്‍ മാത്രമാകും ബാക്കി. ഏത് തരത്തില്‍ ദേഷ്യം പിടിച്ചാലും നഷ്ട്ടം മാത്രമായിരിക്കും ഫലം. അങ്ങനെ പറഞ്ഞു വെക്കുമ്പോഴും നമുക്ക് ദേഷ്യം വരേണ്ട ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അതിനെ കുറിച്ച് ഞാന്‍ വയിയെ പറയാം.
ദേഷ്യം വരുന്ന സമയത്ത് സ്വബോധത്തില്‍ അല്ലാതെ ഓരോന്ന് ചെയ്തു കൂടിയിട്ട് എല്ലാം കഴിഞ്ഞിട്ട് സ്വബോധത്തില്‍ ഇരുന്ന്‍ ആലോചിച്ചിട്ട് ഒരു ഫലവും ഇല്ല. പശ്ചാത്താപത്തിന് മനസ്സിന് സമാധാനം താരനെ കഴിയൂ നഷ്ടങ്ങള്‍ നികത്താന്‍ കഴിയില്ല. ദേഷ്യപ്പെടുമ്പോള്‍ തോന്നിയത് വിളിച്ചു പറയുമ്പോള്‍ മറ്റുള്ളവരുടെ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് നമ്മള്‍ ആലോചിക്കാറില്ല. അത് അവരുടെ മനസ്സില്‍ ഉണ്ടാക്കുന്ന മുറിവിന്‍റെ ആഴവും നമ്മള്‍ കാണാറില്ല, അത് കൊണ്ട് നമുക്ക് നഷ്ടപ്പെടുന്ന ബന്ധങ്ങളെ പറ്റിയും നാം ആലോചിക്കാറില്ല. സ്വബോധം ഇല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ സ്വബോധത്തില്‍ ഇരുന്നു ആലോചിച്ചിട്ട് ഒരു ഫലവും ഇല്ല. " വാ വിട്ട വക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ ആവില്ല". സംഭവിച്ച കാര്യങ്ങള്‍ക്ക് മാറ്റം വരുത്താനും മനുഷ്യനു സാധിക്കില്ല. അത് കൊണ്ട് സംഭവിക്കാതെ നോക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ദേഷ്യം വരുമ്പോള്‍ അത് നിയന്ത്രിക്കുക എന്നതാണ് അതിന്‍റെ ഏറ്റവും നല്ല പരിഹാരം........
ദേഷ്യം ബുദ്ധിയുടെ ശത്രു ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ദേഷ്യം വന്നു കയിഞ്ഞാല്‍ പിന്നെ ബാഹ്യ ഇടപെടലുകള്‍ക്ക് അതിനെ നിയന്ത്രിക്കുന്നതിന് ഒരു പാട് പരിമിധികള്‍ ഉണ്ട് അതുകൊണ്ട് നമ്മുടെ ഉള്ളിലുള്ള ശക്തി തന്നെ പ്രവര്‍ത്തിക്കണം. ഏറ്റവും നല്ല മാര്‍ഗ്ഗം ദേഷ്യം പിടിക്കതിരിക്കലാണ്........
ദേഷ്യം പിടിക്കാതിരിക്കാന്‍ ദേഷ്യം വന്നുതുടങ്ങുന്ന സമയത്ത് ദേഷ്യം പിടിച്ചു കഴിഞ്ഞാലുള്ള അവസ്ഥയെ പറ്റി ആലോചിക്കുക. അതിന്‍റെ വരും വരായ്കകള്‍ ഇതൊക്കെ നല്ല പോലെ ആലോചിച്ചാല്‍ ദേഷ്യം ഒരു പരിധി വരെ നിയന്ത്രിക്കാം. പിന്നെ ഉള്ളത് ദേഷ്യം വരുമ്പോള്‍ ആ സന്ദര്‍ഭത്തില്‍ നിന്നും ഒയിഞ്ഞു മാറുക. ചിന്തയെ വേറെ വഴിക്ക് തിരിച്ചു വിടുക. മൂളി പാട്ട് പാടുക അങ്ങനെ അങ്ങനെ...... നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തു നിയന്ത്രിക്കുക. ഏറ്റവും നല്ല മാര്‍ഗ്ഗം അതിന്‍റെ വരും വരായ്കകളെ പറ്റി ആലോചിക്കുന്നതാണ്......
സ്നേഹപൂര്‍വ്വം...............
No comments:
Post a Comment