22 May 2012



My Mad Thoughts.......

 



ജീവിതം..............

ഒരു ദിവസം നമ്മള്‍ കരഞ്ഞു കൊണ്ട് ജന്മം എടുക്കുബോള്‍ നമുക്ക്‌ ചുറ്റുമുള്ളവര്‍ ചിരിച്ചു കൊണ്ട് വരവേല്‍ക്കുന്നു.......ഇവിടെ കുറച്ചു നാള്‍ തങ്ങി ഒരു ദിവസം നമ്മള്‍ തിരിച്ചു പോകുമ്പോള്‍ നമുക്ക് ചുറ്റും നിന്ന് ചിരിച്ചു കൊണ്ട് വരവേറ്റവര്‍ കരഞ്ഞു കൊണ്ട് യാത്രയാക്കുന്നു............ രണ്ടു കരച്ചിലുകള്‍ക്കിടയിലെ ഒരു ചെറിയ കാലയളവിനെ നമുക്ക്‌ ജീവിതം എന്ന് വിളിക്കാം......

നമുക്ക്‌ മുന്നേ കടന്നു പോയ ഒരുപാട് ജീവിതങ്ങള്‍.........
 അവര്‍ തകര്‍ത്താടിയ ഒരുപാട് വേഷങ്ങള്‍..............
അവയില്‍  നിന്ന് പാഠങ്ങള്‍ ഉള്കൊണ്ടും കൊള്ളാതെയും നമ്മള്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍......
 എനിക്ക് എന്‍റെയും ഞാന്‍ നോക്കി കാണുന്നവരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വച്ചിട്ട് മനസിലാക്കാന്‍ കഴിഞ്ഞ വളരെ ചെറിയ കാര്യങ്ങള്‍ ഇവിടെ പറഞ്ഞു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..........

എനിക്ക് മുന്നേ നടന്നു പോയവര്‍ ഒരു പക്ഷെ പറഞ്ഞതാകാം അല്ലെങ്കില്‍ പറയതതാകാം, ചിലപ്പോള്‍ ബുധിമോശവും ആവാം.........

തെറ്റ് കുറ്റങ്ങളും അഭിപ്രായങ്ങളും എന്നെ അറിയിച്ചാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറും ആണ്....







                                                                              സ്നേഹപൂര്‍വ്വം...............

                                                                                                      Prem....

No comments:

Post a Comment