28 May 2012

ADJUSTMENT

 

 

                     എനിക്ക് മുന്‍പ് എപ്പോഴോ കിട്ടിയ ഒരു SMS വച്ച് നമുക്ക്‌ തുടങ്ങാം എന്ന് കരുതുന്നു......


"It is always better to understand little

 than misunderstand a lot,

and 

its always better to bend a bit than break it" 

 

 

                    എനിക്ക് തോനുന്നു ഞാന്‍ അത് കൂടുതല്‍ ആയി വിവരിക്കേണ്ട കാര്യം ഇല്ല എന്ന്.ഏതൊന്നും നശിപ്പിക്കാന്‍ എളുപ്പം ആണ് അത് ഉണ്ടാക്കാനാണ് ബുദ്ധിമുട്ട്. അത് പോലെ ചെറുതായി ഒന്ന് bend  ചെയ്യുന്നതാണ്‌ അത് ഇല്ലായ്മ ചെയ്യുന്നതിലും നല്ലത്.


Adjustment                                          =                      മാറ്റം വരുത്തല്‍

                                                                                 നേരെയാക്കല്‍

                                                                            ക്രമീകരണം

                                                                        യോജിപ്പ്

                                                                                 ചെറിയ മാറ്റം



                   നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നമ്മള്‍ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു വാക്കാണത്. എല്ലായിടത്തും എന്ന് ഞാന്‍ പറയില്ല പക്ഷെ മുകളിലത്തെ SMS പറയുന്നത് പോലെ its better to bend. അഡ്ജസ്റ്റ്മെന്‍റ് ഇല്ലാതെ ജീവിതം മുന്നോട്ടു പോകുക എന്നത് വളരെ ദുഷ്കരമായ ഒരു കാര്യം ആണ്. ദൈനം ദിന ജീവിതത്തില്‍ ഒരു പാട് സ്ഥലങ്ങളില്‍ നമ്മള്‍  അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവി ആണെന്നതാണ് അതിന്‍റെ കാരണം നമ്മള്‍ ഈ ലോകത്ത്‌ തനിച്ചായിരുന്നു എങ്കില്‍ അഡ്ജസ്റ്റ്മെന്‍റ് എന്ന വാക്കിന് പ്രസക്തി ഇല്ലാതെ പോകുമായിരുന്നു. പക്ഷേ ഭാഗ്യമോ നിര്‍ഭാഗ്യമോ നമ്മള്‍ സാമൂഹ്യ ജീവികള്‍ ആണ്. ബസ്സില്‍, ട്രെയിനില്‍ യാത്ര ചെയ്യുബോള്‍, നടന്നു പോകുമ്പോള്‍, ഒരിടത്ത് ഇരിക്കുമ്പോള്‍, ജോലി സ്ഥലത്ത്, സ്കൂളില്‍, ആശുപത്രികളില്‍ അങ്ങനെ അങ്ങനെ പല സ്ഥലങ്ങളിലും നമ്മള്‍ അഡ്ജസ്റ്റ്മെന്‍റ് നടത്തിയേ മതിയാകൂ.............

                     സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു കാര്യം ഉണ്ട് കുടുംബ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന്. എനിക്ക് ആ വടഗതിയോട് ഒട്ടും തന്നെ യോജിപ്പില്ല, യോജിക്കാന്‍ കഴിയുകയും ഇല്ല. ആ കാര്യങ്ങളെ കുറിച്ച് ഞാന്‍ കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതലായി പറയാം.....ഞാന്‍ അത് ഇവിടെ പറഞ്ഞു വച്ചു എന്ന് മാത്രം..... കുടുംബ ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്‍റ് പാടില്ല.

                     കുടുംബ ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്‍റ്' ചെയ്യാന്‍ പാടില്ല എന്ന് ഞാന്‍ പറയാന്‍ കാരണം ആ വാക്കിന്‍റെ അര്‍ത്ഥത്തില്‍ തന്നെ ഉണ്ട്. നമ്മള്‍ മനസ്സ് കൊണ്ട് ഇഷ്ട പെട്ടിട്ടു ചെയ്യുന്ന ഒരു കാര്യം അല്ല ഒരിക്കലും ഒരു അഡ്ജസ്റ്റ്മെന്‍റ് ഉം. നമ്മള്‍ അത് അങ്ങനെ ചെയ്യാന്‍ പല കാരണങ്ങളാല്‍ നിര്‍ബന്ധിതരകുകയാണ്.അത് ഒരിക്കലും കുടുംബ ജീവിതത്തിനു നല്ലതല്ല. കുടുംബ ജീവിതത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ അത് കൂടുതല്‍ ആയി വിശദീകരിക്കാം......

                    അഡ്ജസ്റ്റ് മെന്‍റ് പലപ്പോഴും അല്ല മിക്കപ്പോഴും നമുക്ക്‌ നഷ്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ഈ നഷ്ടങ്ങള്‍ ലാഭങ്ങള്‍ എന്നൊക്കെ പറയുന്നത് ശരിക്കും ആപേക്ഷികമായ കാര്യങ്ങള്‍ ആണ്. നമുക്ക്‌ നഷ്ടം വരുത്തികൊണ്ട് നമ്മള്‍ എന്തെന്ക്കിലും അഡ്ജസ്റ്റ്മെന്‍റ് ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഒരു നല്ല കര്യത്തിനായിരിക്കണം . അതല്ലെങ്കില്‍ നമുക്ക്‌ നഷ്ടം വരുത്തി കൊണ്ട് നമ്മള്‍ ഒരു അഡ്ജസ്റ്റ്മെന്‍റ് നടത്തരുത്. അങ്ങനെ ചെയ്യുംമ്പോള്‍ നമ്മടെ സ്വത്വം നമുക്ക്‌ നഷ്ടപ്പെടും. അത് പാടില്ല ഞാന്‍ ഞാന്‍ അല്ലാതെയും നിങ്ങള്‍ നിങ്ങള്‍ അല്ലാതെയും ഒരിക്കലും ജീവിക്കരുത്........


                     നമുക്ക്‌ എന്നെന്നേക്കും ആയി നഷ്ടം വരുന്ന ചില അഡ്ജസ്റ്റ്മെന്‍റ് നമ്മള്‍ ചില സമയത്ത് ചെയ്യേണ്ടി വരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ, നമുക്ക് ചുറ്റും ജീവിക്കുന്ന നമ്മളെ ഇഷ്ടപ്പെടുന്ന നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടിയോ, ചിലപ്പോള്‍ നമ്മള്‍ ജീവിക്കുന്ന നമ്മുടെ സമൂഹത്തിനു വേണ്ടിയോ നമ്മള്‍ നമ്മുടെ ചില ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, മോഹങ്ങള്‍, സ്വപ്‌നങ്ങള്‍, കണക്കുകൂട്ടലുകള്‍ എന്നിവയില്‍ അഡ്ജസ്റ്റ് മെന്‍റ് ചെയ്യേണ്ടി വരും അത്തരം വലിയ തോതില്‍ ഉള്ള അഡ്ജസ്റ്റ് മെന്‍റ് കളെ നമ്മള്‍ ത്യാഗം എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒക്കെ ഉണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ ഒരു സുഖം ഒക്കെ ഉള്ളൂ.... എപ്പോഴും നീറി കൊണ്ടിരിക്കാന്‍ ജീവിതത്തില്‍ ഒരു കനല്‍ നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ് .... അപ്പോഴേ ജീവിക്കാന്‍ ഒരു വാശി നമുക്ക് വരികയുള്ളൂ...........

                    നമ്മള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം അഡ്ജസ്റ്റ് ചെയ്യുന്നോ അത്രത്തോളം നമുക്ക്‌ അല്ലലും അലട്ടലും ഇല്ലാതെ മുന്നോട്ടു പോയ്കൊണ്ടിരിക്കാം എന്ന് നമ്മള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വിസമ്മതം കാണിക്കുന്നുവോ അന്ന് മുതല്‍ പ്രശ്നങ്ങളും ആയിരിക്കും.....

"എന്‍റെ ജീവിതത്തില്‍ ഞാന്‍ മാക്സിമം അഡ്ജസ്റ്റ് ചെയ്യും എന്ന് നമുക്ക്‌ ഓരോരുത്തര്‍ക്കും പ്രതിജ്ഞ ചെയ്യാം......"

അങ്ങനെ ഈ സമൂഹത്തിലും സ്വന്തം ജീവിതത്തിലും പ്രശ്നങ്ങളുടെ കാഠിന്യം നമുക്ക്‌ കുറയ്ക്കാന്‍ ശ്രമിക്കാം.....


                                                                              സ്നേഹപൂര്‍വ്വം...............

                                                                                                      Prem....




No comments:

Post a Comment